Sunday, August 24, 2014

കുട വയർ ഒതുക്കാൻ പറ്റിയ ചില ആഹാര സാധനങ്ങൾ

കുട വയർ  ഒതുക്കാൻ പറ്റിയ ചില  ആഹാര സാധനങ്ങൾ

-
1. വെജിറ്റബിൾ സൂപ്പ്
-
vegitable soup
-
പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി,കാരറ്റ്,ബീൻസ് എന്നിവ ആവശ്യത്തിന് ഉപ്പും മുളക് പൊടിയും ഇട്ട് കുറച്ച് വെള്ളവും ചേർത്ത് പുഴുങ്ങി സൂപ്പാക്കി ഭക്ഷണത്തിനു മുമ്പ് കഴിച്ചാൽ വയർ നിറയുകയും ഇത് മൂലം മറ്റ് ആഹാരത്തിൻറെ അളവ് കുറയുകയും ചെയ്യും. ഇത് മൂലം അമിത വണ്ണം ഇല്ലാതെയാക്കാം.
2.സ്ട്രോബറി
-
strawberry
-
വളരെയധികം നാരുകൾ അടങ്ങിയ പഴമാണ് സ്ട്രോബറി. നമ്മൾ കഴിക്കുന്ന ആഹാര പദാർഥങ്ങളിൽ നിന്ന് നല്ലൊരു ഭാഗം നാരുകൾ ആഗിരണം ചെയ്യുകയും പൂർണ്ണമായും ദഹിച്ച് ശരീരത്തോട് ചേരുന്നതിന് മുമ്പ് തന്നെ അവയെ വിസർജ്ജ്യങ്ങളിലൂടെ പുറന്തള്ളുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതൽ ശരീരത്തിലെത്തിയാലും അവ അടിഞ്ഞു കൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന ഭയവും വേണ്ട. ഇവ കഴിക്കുന്നത് മൂലം രക്തയോട്ടം സുഖമമാക്കുകയും പേശീ തന്തുക്കളുടെ പ്രവർത്തനം ആയാസ രഹിതമാക്കുകയും അർബുദ രോഗത്തെ ചെറുക്കുകയും ചെയ്യുന്നു.
3. പച്ചിലക്കറികൾ
-
vegitable
-
കാത്സ്യ സമ്പുഷ്ടമാണ് പച്ചിലക്കറികൾ. അർബുദത്തെ തടയാനുള്ള കരോട്ടിനോയിഡ്സ് ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ ദായകമാണ്‌ ഇലക്കറികൾ.
4.ചോളം
-
foods to reduce belly fat
-
പ്രോട്ടീനും വൈറ്റമിൻ ബിയും മൂലകങ്ങളും ധാരാളമടങ്ങിയിട്ടുള്ള ചോളം ഉപയോഗിച്ച് റൊട്ടിയോ,ഉപ്പ് മാവോ ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്. അധികം കഴിക്കുന്നതിന് മുമ്പ് തന്നെ വയർ നിറയുന്ന സാധനമാണ് ചോളം.
5. മത്സ്യം
-
fish
-
ചാള,മത്തി,അയല എന്നീ മീനുകളിൽ ഒമേഗ3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ മത്സ്യങ്ങൾ കഴിക്കുന്നത് മൂലം ശരീരത്തിലടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ ഇല്ലാതാക്കുകയും ഉപാപചയ പ്രവർത്തനങ്ങളെ സുഖമമാക്കുകയും ചെയ്യുന്നു. ഈ മത്സ്യങ്ങൾ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ് ഇൻസുലിൻ ബന്ധത്തിൽ ആരോഗ്യപരമായ മാറ്റമുണ്ടാകുന്നതായി ഓസ്ട്രേലിയയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
6.ആപ്പിൾ
-
apple
-
ഒരു ആപ്പിളിൻറെ 85 ശതമാനവും ജലാംശമാണ്. ഇത് കഴിക്കുന്നത് മൂലം വിശപ്പ് മാറുകയും ജലാംശം കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ അമിതവണ്ണവും വരികയുമില്ല. മാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങൾക്ക് കരുത്ത് പകരാനും ആപ്പിളിന് കഴിവുണ്ട്.
7.തൈര്
-
curd
-
അജ്ജീർണ്ണം, ഗ്യാസ്ട്രബിൾ,എന്നിങ്ങനെ സാധാരണയായുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിച്ച് വീർത്തിരിക്കുന്ന വയറിനെ ചുരുക്കാൻ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസവും മൂന്ന് കപ്പെങ്കിലും കഴിക്കുന്നത് നല്ലതാണ്.
8.മുട്ട
-
egg
-
മനുഷ്യ ശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയിരിക്കുന്നതാണ് മുട്ട. കാർബോ ഹൈഡ്രേറ്റുകൾ നിറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവരെക്കാൾ മുട്ട ഉൾപ്പെടുന്ന കാർബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവർക്ക് വിശപ്പ് കുറവായിരിക്കുമെന്ന് പഠനം പറയുന്നു. പ്രോട്ടീൻ, അമിനോ ആസിഡ്,സിങ്ക് എന്നീ മൂലകങ്ങൾ ഒരു മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

No comments:

Post a Comment