Filim News: സംവിധായകനായ പ്രിയദര്‍ശനും ഭാര്യയും മുന്‍ നടിയുമായ ലിസിയും തമ്മില്‍ വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാണ്. എന്നാല്‍ വിവാഹമോചനവാര്‍ത്ത കെട്ടുകഥകളാണെന്ന പ്രതികരണവുമായി പ്രിയദര്‍ശന്‍ രംഗത്തെത്തി.
എല്ലാ കുടുംബത്തിലുമുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമാണ് തനിക്കും ഭാര്യ ലിസിക്കും ഇടയിലുള്ളതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. കുടുംബത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് വേര്‍പിരിയല്‍ വരെ എത്തിയിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രശ്നങ്ങള്‍ക്കു പിന്നിലെന്നും ഇരുവരും വേര്‍പിരിയലിനെക്കുറിച്ച് ആലോചിക്കുന്നതായുമാണ് ഓണ്‍ലൈന്‍ മീഡിയകളിലും സോഷ്യല്‍ മീഡിയകളിലും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പരന്നത്.
No comments:
Post a Comment